കൊച്ചി: കൈക്കൂലിക്കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത കൊച്ചി കോര്‍പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ എ.സ്വപ്നയക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി് ജാമ്യം അനുവദിച്ചു. ഏപ്രില്‍ 30നാണ് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്നയെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്.
വൈറ്റില സ്വദേശിയുടെ കെട്ടിടത്തിന് നമ്പരിട്ടു നല്‍കാനുള്ള അപേക്ഷ ജനുവരിയില്‍ നല്‍കിയിരുന്നെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് അനുമതി നല്‍കാതെ സ്വപ്ന വൈകിപ്പിച്ചു. സ്വപ്ന പറഞ്ഞ മാറ്റങ്ങള്‍ വരുത്തിയിട്ടും അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് കൈക്കൂലി ആവശ്യപ്പെടുന്നതും പരാതിക്കാരന്‍ ഇത് വിജിലന്‍സിനെ അറിയിക്കുന്നതും.
തൃശൂര്‍ കാളത്തോട് സ്വദേശിനിയായ സ്വപ്ന മക്കളുമൊത്ത് നാട്ടിലേക്കു പോകുംവഴി പൊന്നുരുന്നിക്ക് സമീപത്തുവച്ച് പണം വാങ്ങുന്നതിനിടെയാണ് വിജിലന്‍സിന്റെ പിടിയിലായത്.