Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂർ പൂരം പ്രദർശനത്തിന് തുടക്കം

ത്യശൂർ : പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തു സംഘടിപ്പിക്കുന്ന തൃശൂർ പുരം പ്രദർശനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മന്ത്രി കെ.രാജ നും ചേർന്ന് ഉദ്ഘാടനം ചെയ്തു.  62-ാം പ്രദർശനമാണിത്. ഓരോ പുരാസ്വാദ കനുമാണ് തൃശൂർ പൂരം നടത്തു ന്നതെന്നും കേന്ദ്രമന്ത്രിയെന്ന വലിയ ഉത്തരവാദിത്തത്തോടെയുള്ള ആദ്യ പൂരമാണ് ഈ വർഷത്തേതെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാവരും ആനന്ദം കൊയ്തെടുക്കുന്ന ഉത്സവകാലം ഏറ്റവും ഭംഗിയാകട്ടെ എന്നും നന്മകൾ കൊയ്തെടുക്കുന്ന വലിയ, വമ്പൻ പൂരം ആശംസി ക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. ആശങ്കകളുണ്ടെങ്കിലും പരമാവധി ജനങ്ങളെ പങ്കെടുപ്പിച്ച് തർക്കമില്ലാതെ തൃശൂർ പൂരം നട ത്തുമെന്നു മന്ത്രി കെ.രാജൻ പറഞ്ഞു .മേയർ എം.കെ.വർഗീസ് അധ്യക്ഷത വഹിച്ചു. പി.ബാലചന്ദ്രൻ എംഎൽഎ, കൊച്ചിൻ ദേവസ്വം ബോർഡ്  പ്രസിഡന്റ് കെ.രവീന്ദ്രൻ, ഡപ്യൂട്ടി മേയർ എം.എൽ.റോസി, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ .പല്ലൻ, എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രദർശനം ഏപ്രിലിൽ ആരംഭിക്കും.സാധാരണ ദിനങ്ങളിൽ ടിക്കറ്റിന് 40 രൂപയും പൂരത്തിൻ്റെ 3 ദിവസം 50 രൂപയുമാണ് നിരക്ക്.

Leave a Comment

Your email address will not be published. Required fields are marked *