തൃശ്ശൂര്‍: വടക്കുന്നാഥക്ഷേത്ര തെക്കേഗോപുരനടയില്‍ പതിനഞ്ച് വീതം അഭിമുഖമായി നിരന്ന ഗജകേസരികള്‍ക്ക് മുകളില്‍ നിറങ്ങളുടെ നൃത്തമായി തൃശൂര്‍ പൂരം കുടമാറ്റം. പല രൂപത്തിലും, ആകര്‍ഷക നിറങ്ങളിലുമുള്ള കുടകളുമായി പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ മത്സരിച്ചു.
ആയിരത്തിയഞ്ഞൂറിലേറെ കുടകളാണ് ഇരുവിഭാഗവും ഉയര്‍ത്തിയത്.
പട്ടുകുടകളും, വിവിധ നിലകളിലുള്ള കുടകളും, എല്‍.ഇ.ഡി കുടകളും, സ്‌പെഷ്യല്‍ കുടകളും തേക്കിന്‍കാട് മൈതാനത്ത് തിങ്ങിനിറഞ്ഞ പതിനായിരങ്ങള്‍ക്ക് മനംനിറഞ്ഞ കാഴ്ചയായി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും, രാംലല്ലയുടെയും, തെയ്യത്തിന്റെയും മാതൃകയിലുള്ള സ്‌പെഷ്യല്‍ കുടകള്‍
ഉയര്‍ത്തിയപ്പോള്‍ ആര്‍പ്പുവിളികള്‍ മുഴങ്ങി. ലൈറ്റുകള്‍ അണച്ച ശേഷം
ഉയര്‍ത്തിയ എല്‍.ഇ.ഡി കുടകള്‍ കണ്ണഞ്ചും കാഴ്ചയായി.
ശ്രീരാമന്റെയും ശിവന്റെയും വിഗ്രഹ രൂപങ്ങളും, പൂക്കാവടിയും സ്പഷ്യല്‍
കുടയായി ആനപ്പുറത്ത് അണിനിരന്നു.