തൃശൂര്‍: മകരത്തിലും, മീനത്തിലും മാറി നിന്ന വേനല്‍മഴ പെയ്യരുതേയെന്ന പ്രാര്‍ത്ഥനയിലായിരുന്നു പൂരപ്രേമികള്‍. സഫലമായ പ്രാര്‍ത്ഥന പോലെ ഇക്കുറി മഴമേഘങ്ങള്‍ മാറി നിന്നു. ആനകളും അനുസരണക്കേട് കാട്ടിയില്ല. ഇക്കുറി പൂരം സുഗമമായി നടക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ഉത്സവസംഘാടകരും, പൗരാവലിയും. അപ്രതീക്ഷിതമായി പൂരദിവസം രാത്രി നടത്തിയ പോലീസിന്റെ നിലവിട്ട ‘ക്രമസമാധാനപാലനം’ വിശ്വവിഖ്യാതമായ തൃശൂര്‍ പൂരത്തിന് തീരാകളങ്കമായി.
രാത്രി ചെറുപൂരങ്ങളുടെ വരവിനിടയിലായിരുന്നു പോലീസ് മുന്നറിയിപ്പില്ലാതെ ജനങ്ങളെ തടഞ്ഞത്. നഗരത്തിലെ ചെറുറോഡുകളിലൂടെ റൗണ്ടിലേക്ക്്് വന്‍ജനസാഗരമായിരുന്നു എത്തിക്കൊണ്ടിരിക്കുന്നത്. റൗണ്ടിലേക്കുള്ള എല്ലാ വഴികളും ബാരിക്കേഡ് വെച്ച്് പോലീസ് അടച്ചു. ഇതോടെ വെടിക്കെട്ട് പണിക്കാര്‍ അടക്കമുള്ള ഉത്സവസംഘാടകര്‍ക്കും മൈതാനത്തേക്ക്് കടക്കാന്‍ കഴിഞ്ഞില്ല. ജനങ്ങളെ മാറ്റാന്‍ പോലീസ് ലാത്തി വീശിയോടെ പൂരനഗരത്തില്‍ സംഘര്‍ഷമായി. കൈനോട്ടക്കാരികളായ സ്ത്രീകള്‍ അടക്കം ലാത്തിയടിയില്‍ നിലത്തുവീണു. വഴിയോരക്കച്ചവടക്കാര്‍ക്ക്്് പണം പോലും നഷ്ടമായെന്ന്് പരാതിയുണ്ട്്്. വെടിക്കെട്ട് കാണാന്‍ വഴിയില്ലാതായതോടെ ജനങ്ങളില്‍ നല്ലൊരു ശതമാനം പേരും തിരിച്ചുപോയി.
ഇതിനിടെ അനാവശ്യനിയന്ത്രണങ്ങളെ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ ചോദ്യം ചെയ്ത്് രംഗത്തെത്തി. രാത്രിയുള്ള മഠത്തില്‍ വരവ് പാതിയില്‍ നിര്‍ത്തിവെച്ചു. തിരുവമ്പാടിയുടെ രണ്ട് അലങ്കാരപ്പന്തലുകളിലെയും ലൈറ്റും അണച്ചു. ചെറുപൂരങ്ങളും നിര്‍ത്തിയതോടെ വെടിക്കെട്ട് നടക്കില്ലെന്ന വാര്‍ത്ത
പരന്നു.
വെടിക്കെട്ട് സ്ഥലത്തു നിന്ന് പൂരക്കമ്മിറ്റിക്കാരെ മാറ്റണമെന്ന ഉറച്ചനിലപാടിലായിരുന്നു പോലീസ്. 175 പേര്‍ക്ക് മാത്രം പ്രവേശനമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. എന്നാല്‍ വെടിക്കെട്ട് പണിക്കാരും കമ്മിറ്റിക്കാരുമായി ഏറെ പേര്‍ പൂര പറമ്പില്‍ വേണമെന്ന് തിരുവമ്പാടി ആവശ്യപ്പെട്ടു ഇതോടെ വെടിക്കെട്ട്് അനിശ്ചിതത്വത്തിലായി. 5 മണിയോടെ വെടിക്കെട്ട് നടക്കില്ലെന്നായതോടെ ജനം പിരിഞ്ഞുപോയി.
തൃശൂര്‍ പൂരത്തിന് പോലീസ് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണം അശാസ്ത്രീയമെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.
പ്രത്യേകിച്ച് കാരണമില്ലാതെ ജനങ്ങളെ പലയിടത്തും തടഞ്ഞതായും, ദൂരെ നിന്നെത്തിയവരുടെ ചല വാഹനങ്ങള്‍ വഴിതെറ്റിച്ച് വിട്ടതായും ആരോപണമുയര്‍ന്നിട്ടുണ്ട്്. അശാസ്ത്രിയ നിയന്ത്രണം പലയിടത്തും തിരക്കിന് ഇടയാക്കി.
ആനകള്‍ക്ക് മുന്നില്‍ 6 മീറ്റര്‍ ഒഴിച്ചിടണമെന്ന നാട്ടാനപരിപാലനചട്ടവും പലയിടത്തും പാലിക്കപ്പെട്ടില്ല. പോലീസും ഉത്സവസംഘാടകരും വരെ വടക്കുന്നാഥക്ഷേത്രത്തിനകത്ത് ചെരിപ്പിട്ട് കയറി.
ഇതൊക്കെ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് ചീഫിന്റെ തിരിച്ചറിയല്‍ കാര്‍ഡുള്ള മാധ്യമപ്രവര്‍ത്തകരെ പലയിടത്തും തടഞ്ഞു. ഇലഞ്ഞിത്തറമേളവും മറ്റും റിപ്പോര്‍ട്ട്് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുകയും ചെയ്്തതായും പരാതിയുണ്ട്്.് പോലീസ് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും ഡിവൈ.എസ്.പിയടക്കമുള്ള ഉദ്യോഗസ്ഥരാണ് മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയത്.
ഇലഞ്ഞിത്തറമേളത്തിനിടെ കോലമേന്തിയ പൂജാരിക്ക്് ദാഹജലം നല്‍കാനെത്തിയപ്പോള്‍ പോലീസ് വടക്കുന്നാഥക്ഷേത്ര മേല്‍ശാന്തിയെ തടഞ്ഞ്് ചോദ്യം ചെയ്്തതായും ആരോപമുയര്‍ന്നിട്ടുണ്ട്്്. മേല്‍ശാന്തിയെ തള്ളിമാറ്റിയതായും തിരിച്ചയച്ചതായും പറയുന്നു. ആനകളില്‍ നിന്ന്്് 6 മീറ്ററിന്റെ അകലത്തിന്റെ പേരിലാണ് മേല്‍ശാന്തിയെ തടഞ്ഞതെന്നറിയുന്നു. എന്നാല്‍ ആളുകള്‍ 6 മീറ്റര്‍ ദൂരപരിധി പാലിച്ചിരുന്നില്ല. കുടമാറ്റത്തിനിടയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തല്ലുണ്ടായപ്പോള്‍ അവിടെ പോലീസിന്റെ പൊടി പോലും കാണാനില്ലായിരുന്നു. ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയുള്ള തൃശൂര്‍ പൂരത്തിന് ഇത്തവണ ഡ്യൂട്ടിയ്ക്കുണ്ടായിരുന്നത്് 3,200 പോലീസുകാരായിരുന്നു.