തൃശൂര്‍: നഗരപിതാവായ ശക്തന്‍ തമ്പുരാന്റെ പ്രതിമ അനാച്ഛാദനം മാറ്റിവെച്ചതില്‍ വിവാദം മുറുകുന്നു. വേണ്ടത്ര കൂടിയാലോചനകളില്ലാതെ പ്രതിമയുടെ അനാച്ഛാദനം നടത്താന്‍ തീരൂമാനിച്ചില്‍ സി.പി.എം നേതൃത്വം മേയറെ അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധം പടരുന്നതിനിടെ അനാച്ഛാദനം ഇനിയും നീട്ടരുതെന്ന് സി.പി.എം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. 2024 ജൂണില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ചാണ് പ്രതിമ തകര്‍ന്നത്. മന്ത്രി കെ.രാജനും, പി.ബാലചന്ദ്രന്റെയും ഇടപെടലിനെ തുടര്‍ന്നാണ് പ്രതിമാ നിര്‍മാണം വേഗത്തിലാക്കിയത്.
പ്രതിഷേധസൂചനകമായി കോണ്‍ഗ്രസും, ബി.ജെ.പിയും ശക്തന്‍ നഗറില്‍ ശക്തന്റെ പ്രതിമയ്ക്ക് സമീപം പ്രതീകാത്മക അനാച്ഛാദന സമരം നടത്തി.
ഒരാഴ്ചക്കള്ളില്‍ അനാച്ഛാദനം നടത്തണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നിര്‍വഹിക്കുമെന്ന്് പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ മുന്നറിയിപ്പ് നല്‍കി.
ഉപനേതാവ് ഇ.വി. സുനില്‍രാജ്, ഡിവിഷന്‍ കൗണ്‍സിലര്‍ സിന്ധു ആന്റോ ചാക്കോള, കെ.പി.സി.സി സെക്രട്ടറി ജോണ്‍ ഡാനിയല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുകേഷ് കൂളപ്പറമ്പില്‍ ജയപ്രകാശ് പൂവത്തിങ്കല്‍, ശ്യാമളാ മുരളീധരന്‍, കൗണ്‍സിലര്‍മാരായ ലീല വര്‍ഗീസ്, ആന്‍സി ജേക്കബ്, നിമ്മി റപ്പായി, സുനിതാ വിനു, മേഫി ഡെല്‍സണ്‍, അഡ്വ.വില്ലി, എബി വര്‍ഗ്ഗീസ്, ഏ.കെ.സുരേഷ് എന്നിവര്‍ പങ്കെടുത്തു.
ബി.ജെ.പിയുടെ നേതൃത്വത്തിലും ശക്തന്റെ പ്രതിമ പ്രതീകാത്മകമായി അനാച്ഛാദനം ചെയ്തു. ശക്തന്റെ പ്രതിമയെ മൂടിയ ചുവന്ന തുണി എടുത്തുമാറ്റി. ബി.ജെ.പി കൗണ്‍സിലര്‍മാരായ വിനോദ് പൊള്ളാഞ്ചേരി, എന്‍.പ്രസാദ്, പൂര്‍ണിമ തുടങ്ങിയവര്‍ സംബന്ധിച്ചു.
കോര്‍പ്പറേഷനില്‍ സി.പി.ഐ.യുടെ പിന്തുണ പിന്‍വലിക്കുമെന്ന് സി.പി.ഐ.യുടെ മുന്നറിയിപ്പിന്റെ ഭാഗമായി മേയര്‍ ഉദ്ഘാടനം മാറ്റിവയ്ക്കുകയായിരുന്നു