കൊച്ചി: യുടിഐ മ്യൂച്വല്‍ ഫണ്ട് (യുടിഐ) എസ്&പി ബിഎസ്ഇ ഹൗസിങ് ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിനെ (ടിആര്‍ഐ) പിന്തുടരുന്നതും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ‘യുടിഐ എസ്&പി ബിഎസ്ഇ ഹൗസിങ് ഇന്‍ഡക്സ് ഫണ്ട്’ എന്ന പുതിയ ഓപ്പണ്‍ എന്‍ഡഡ് സ്കീം അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ 2023 ജൂണ്‍ 5-ന് അവസാനിക്കും. ജൂണ്‍ 9 മുതല്‍ സബ്സ്ക്രിപ്ഷനും റിഡംപ്ഷനുമായി സ്കീം വീണ്ടും തുറക്കും. ശര്‍വാന്‍ കുമാര്‍ ഗോയലാണ് ഫണ്ട് മാനേജര്‍.മെച്ചപ്പെട്ട വീടിനായുള്ള ഇന്ത്യക്കാരുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം പ്രയോജനപ്പെടുത്തി നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കാനാണ് ഈ ഫണ്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് ശര്‍വാന്‍ കുമാര്‍ ഗോയല്‍ പറഞ്ഞു. ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍, പ്രവാസി ഇന്ത്യക്കാര്‍, സ്ഥാപനങ്ങള്‍, ബാങ്കുകള്‍, യോഗ്യതയുള്ള ട്രസ്റ്റുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപര്‍ (എഫ്പിഐ) എന്നിവര്‍ക്ക് ഈ സ്കീമില്‍ നിക്ഷേപിക്കാം. 5000 രൂപയാണ് കുറഞ്ഞ പ്രാരംഭ നിക്ഷേപത്തുക. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേിക്കാം.