തൃശ്ശൂർ: കുതിരാൻ ഒന്നാം തുരങ്കത്തിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിട്ടു കൊണ്ടുള്ള പരീക്ഷണം തുടങ്ങി. രണ്ടാം തുരങ്കത്തിൻ്റെ പണി രണ്ടു മാസത്തിനകം പൂർത്തിയാക്കും.ഇതിൻ്റെ ഭാഗമായാണ് കുതിരാൻ മലയിലൂടെയുള്ള പഴയ റോഡ് പൊളിച്ചിട്ടത്. ഈ റോഡ് ധൃതി പിടിച്ച് പൊളിച്ചതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്. ഒന്നാം തുരങ്കത്തിലൂടെയുള്ള ഇരുവശത്തേക്കുമുള്ള ഗതാഗതത്തിൽ തടസ്സങ്ങൾ നേരിട്ടാൽ പകരം എന്തു സംവിധാനമാണുള്ളതെന്ന് നാട്ടുകാർ ചോദിക്കുന്നു. പരീക്ഷണം എന്തെങ്കിലും കാരണവശാൽ പാളിയാൽ കുതിരാൻ പഴയപ്പോലെ ഗതാഗത ക്കുരുക്ക് രൂക്ഷമാകും. കാലവർഷം വിട്ടുമാറാത്തതിനാൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്.
അടുത്തയിടെയാണ്കോടികൾ ചിലവിട്ട് പഴയ റോഡിൻ്റെ പണി പൂർത്തീകരിച്ചത്.
Photo Credit: Newss Kerala