തൃശ്ശൂര്‍: തൃശ്ശൂരിലും പാലക്കാടും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട രണ്ടു ബി.ജെ.പി പ്രവര്‍ത്തകരുടെയും കൊലക്കേസ്സ് എന്‍.ഐ.എ അന്വേഷിക്കണം എന്നാവിശ്യപ്പെട്ട് തൃശ്ശൂര്‍ കളക്ട്രേറ്റിനു മുമ്പില്‍ നടന്ന ധര്‍ണ്ണ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് ഉദ്ഘാടനം ചെയ്തു. കേരളം ദേശവിരുദ്ധരുടെ കേന്ദ്രമായിമാറി എന്നും ഓരോ രാഷ്ടീയ കൊലപാതകങ്ങളിലെയും തീവ്രവാദി ബന്ധം വളരെ വ്യക്തമാണെങ്കിലും ഭരണകൂടവും പോലീസ് സംവിധാനവും നിഷ്‌ക്രിയരായി ഇത്തരക്കാര്‍ക്ക് കൂട്ട് നില്‍ക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ധര്‍ണ്ണയില്‍ ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ അഡ്വ കെ കെ അനീഷ്‌കുമാര്‍ അധ്യക്ഷനായി.
Photo Credit: Newss Kerala