തൃശൂര്‍: സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം വക ക്ഷേത്രങ്ങളില്‍ ചില്ലറ പൈസ പോലും ഇനി മുതല്‍ കാണിക്കയിടില്ലെന്ന് വിശ്വാസികള്‍ ശപഥമെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി. ശബരിമലയില്‍ അടക്കം ദര്‍ശനം നടത്താം. വഴിപാടുകള്‍ നടത്തുകയോ, കാണികയിടുകയോ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈന്ദവക്ഷേത്രങ്ങള്‍ക്കും, വിശ്വാസങ്ങള്‍ക്കുമെതിരെ സി.പി.എം നടത്തുന്ന കടന്നാക്രമണങ്ങളില്‍ പ്രതിഷേധിച്ച് ‘സി.പി.എമ്മും മതേതരസര്‍ക്കാരും ക്ഷേത്രം വിട്ടുപോകുക’ എന്ന മുദ്രാവാക്യവുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നില്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തിയ ക്ഷേത്രരക്ഷാമാര്‍ച്ച് ഉദ്ഘാടനം ചെയ്്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭഗവാന് എന്തിനാണ് പണമെന്ന് അദ്ദേഹം ചോദിച്ചു. പണം പാവപ്പെട്ടവര്‍ക്കും, വരുമാനമില്ലാത്ത ദേവസ്വം വകയല്ലാത്ത ക്ഷേത്രങ്ങള്‍ക്കും. നല്‍കിയാല്‍ മതി. ഭക്തര്‍ കാണിക്കയിടാതിരുന്നാല്‍ ദേവസ്വങ്ങള്‍ക്ക് വരുമാനം ഇല്ലാതെയാകും. അപ്പോള്‍ ക്ഷേത്രങ്ങള്‍ വിശ്വാസികളുടെ നിയന്ത്രണത്തില്‍ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദുവല്ലാത്ത ഒരാള്‍ ഗണപതി ഭഗവാനെ മിത്തെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നത് അപലപനീയമാണ്. ഇസ്സാം മതത്തില്‍ അനാചാരമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു.
ലോകത്തെവിടെയാണ് ഇന്ന് കമ്മ്യൂണിസം ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. 35 വര്‍ഷം ഭരിച്ച ബംഗാളില്‍ ലോക്കല്‍ കമ്മിറ്റി പോലും സി.പി.എമ്മിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുംകാലത്ത് കേരളത്തിലും കമ്മ്യൂണിസം മിത്തായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
പാറമേക്കാവ് ക്ഷേത്രപരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചിന് സ്വാമി പുരുഷോത്തമാനന്ദ, എം.മോഹനന്‍, പി.സുധാകരന്‍, ആര്‍.വി.ബാബു, ഈറോഡ് രാജന്‍, പ്രസാദ് കാക്കശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.