തിരുവനന്തപുരം: വിൻബോൺ പബ്ലിക് ട്രസ്റ്റ് 2018ൽ രൂപീകരിച്ച് നാളിതുവരെയായി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുകയും, ‘വിശപ്പു രഹിത കേരളം’ എന്ന ട്രസ്റ്റിന്റെ പ്രോജക്ട് സംബന്ധമായി 2022 ജൂൺ 25 ന് പാലക്കാട് ടൗണിൽ മൂന്ന് നേരം സൗജന്യമായി ഭക്ഷണം നൽകുന്ന ഹോട്ടൽ തുടങ്ങുകയും ചെയ്തിരുന്നു, തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ ടൗണിൽ കൊക്കാലയിൽ2023 മാർച്ച് 20 ന് ഈ പ്രോജക്ട് തുടങ്ങിയിട്ടുള്ളതും അടുത്തതായി ഏപ്രിൽ 24ആം തീയതി രാവിലെ 10 മണിക്ക് തിരുവനന്തപുരം ജില്ലയിൽ ഗവൺമെന്റ് മെഡിക്കൽ കോളേജിനടുത്ത് ഉള്ളൂരിൽ തുടങ്ങി കഴിഞ്ഞു, കൂടാതെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് മുൻകൂർ അറിയിക്കുകയാണെങ്കിൽ സൗജന്യമായി റൂം സൗകര്യം ഒരുക്കി കൊടുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലുടനീളം ജനപങ്കാളിത്തത്തോടുകൂടി ഈ പദ്ധതി നടപ്പിൽ വരുത്തുവാൻ ആണ് ഉദ്ദേശിക്കുന്നത്. ഭക്ഷണം വീട്ടിൽ എത്തിച്ചു കൊടുക്കുന്ന പദ്ധതിയും ഇതോടൊപ്പം നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്.