തൃശൂര്‍: ലോകവനിതാ ദിനത്തില്‍ തേക്കിന്‍കാട് മൈതാനത്ത് പെണ്‍ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോ പ്രദര്‍ശനം വേറിട്ടൊരു കാഴ്ചയായി. കാലം മായ്ക്കാത്ത ഓര്‍മ്മചിത്രങ്ങള്‍ ഫോട്ടോഗ്രാഫിയിലെ പെണ്‍പ്രാവീണ്യത്തിന്റെ അടയാളപ്പെടുത്തുന്നതായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫോട്ടോഗ്രാഫിയില്‍ മികവ് തെളിയിച്ച വനിതാ ഫോട്ടോഗ്രാഫര്‍മാര്‍ തങ്ങളുടെ ഫോട്ടോകള്‍ ഗ്രൂപ്പ് ഫോക്കസിംഗ് എന്ന് പേരിട്ട ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. മികച്ച ഫോട്ടോകള്‍ക്ക് പുരസ്‌കാരങ്ങളും നല്‍കി. രാവിലെ ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം തൃശൂര്‍ സിറ്റി വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ പി.വി.സിന്ധു നിര്‍വഹിച്ചു.
വൈകീട്ട് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ ഗ്രൂപ്പ് ഫോക്കസിംഗ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ വനിതാ വിംഗ് കോര്‍ഡിനേറ്റര്‍ പ്രിയ സലീം അധ്യക്ഷത വഹിച്ചു. കസ്റ്റംസ് സെന്‍ട്രല്‍ ടാക്‌സ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് സൂപ്രണ്ട് ധന്യ നാരായണന്‍ എം. സമ്മാനദാനം നിര്‍വഹിച്ചു. കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, എറണാകുളം ജില്ലാ വനിതാ കോര്‍ഡിനേറ്റര്‍ ജെസി ജോസഫ്, എ.കെ.പി.എ സംസ്ഥാന പ്രസിഡണ്ട് സന്തോഷ് ഫോട്ടോ വേള്‍ഡ്, എ.കെ.പി.എ. സംസ്ഥാന ജന.സെക്രട്ടറി എ.സി.ജോണ്‍സണ്‍, എ.കെ.പി.എ സംസ്ഥാന ട്രഷറര്‍ റോബിന്‍ എന്‍വ്വീസ്, എ.കെ.പി.എ സംസ്ഥാന വനിതാ വിംഗ് ഇന്‍ ചാര്‍ജ് ഹരീഷ് പാലക്കുന്ന്, എ.കെ.പി.എ ഫോട്ടോഗ്രഫി നാച്ചുറല്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ബി.രവീന്ദ്രന്‍, എ.കെ.പി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് ജനീഷ് പാമ്പൂര്‍, എ.കെ.പി.എ തൃശൂര്‍ ജില്ലാ പ്രസിഡണ്ട് ടൈറ്റസ് സി.ജി, പാലക്കാട് ജില്ലാ വനിതാ കോര്‍ഡിനേറ്റര്‍ ജയന്തി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.