തൃശൂര്‍: വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. വല്ലച്ചിറ സ്വദേശി സന്തോഷ് കൊല്ലപ്പെട്ട കേസിലാണ് വഴിത്തിരിവുണ്ടായത്്. മദ്യം വാങ്ങിയ ബില്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
സംഭവത്തില്‍ തൃശൂര്‍ സ്വദേശി വിനയനെ(50) പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് സന്തോഷിനെ കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. .