തൃശൂർ: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് തൃശൂർ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ ‘സർഗ്ഗ’യുടെ ആഭിമുഖ്യത്തിൽ ക്യാമ്പസ്സിൽ വൃക്ഷതൈകൾ നട്ടു. സർവകലാശാല റെജിസ്ട്രാർ ഡോ. ഗോപകുമാർ എസ് ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ: മോഹനൻ കുന്നുമ്മൽ വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് പ്ലാസ്റ്റിക് രഹിത ക്യാമ്പസായി അദേഹം പ്രഖ്യാപിച്ചു.
സർവകലാശാല റെജിസ്ട്രാർ ഡോ. ഗോപകുമാർ എസ്, പരീക്ഷ കൺട്രോളർ ഡോ: അനിൽ കുമാർ എസ്, ഡീൻ അക്കാഡമിക് ഡോ: ബിനോജ്, ഡീൻ റിസർച്ച് ഡോ: ഷാജി, വിദ്യാർത്ഥികാര്യ ഡീൻ ഡോ: ആശിഷ് രാജശേഖരൻ, ഫിനാൻസ് ഓഫീസർ സുധീർ, സ്റ്റാറ്റ്യൂട്ടറി ഓഫീസർമാർ, യൂണിവേഴ്സിറ്റി ജീവനക്കാർ എന്നിവർ ക്യാമ്പസ്സിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷതൈകൾ നട്ടു. ഡോ: ആശിഷ് രാജശേഖരൻ പരിസ്ഥിതിദിന സന്ദേശം നൽകി.