കൊച്ചി: നാലു വയസിന് മുകളിലുള്ള കുട്ടികള്‍ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കി മോട്ടോര്‍ വെഹിക്കിള്‍സ് നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യും. കാറില്‍ സഞ്ചരിക്കുന്ന 14 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കും. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 1000 രൂപയാണ് പിഴ ചുമത്തുക.
പലരും ഹെല്‍മറ്റ് ധരിക്കുന്നത് പിഴ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് എന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഹെല്‍മറ്റ് സുരക്ഷിതമായ രീതിയില്‍ നിര്‍ബന്ധമായും കെട്ടിവയ്ക്കാനും നിയമ ഭേദഗതിയില്‍ പറയുന്നു.
ഭേദഗതി പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ഇന്ന് കൈമാറി.
മദ്യപിച്ചു വണ്ടി ഓടിക്കുന്നു എന്ന് കുറ്റം ആവര്‍ത്തിച്ചാല്‍ 15,000 രൂപ പിഴ അടക്കേണ്ടി വരും. അശ്രദ്ധമായി വണ്ടി ഓടിക്കുന്നതിന് തുടര്‍ച്ചയായി പിടിക്കപ്പെട്ടാല്‍ 10000 രൂപയാണ് പിഴ.
Photo Credit; You Tube