തൃശൂര്‍: ഇന്ന് നാലോണനാളില്‍ പൂരനഗരത്തില്‍ പുലിക്കളി മാമാങ്കം. ഇത്തവണ 9 പുലിക്കളി സംഘങ്ങള്‍ ജനസാഗരം സാക്ഷിയായി നഗരം ചുറ്റും. ഉച്ചകഴിഞ്ഞു 4.30ന് സ്വരാജ് റൗണ്ടില്‍ തെക്കേഗോപുര നടയ്ക്കു സമീപം വെളിയന്നൂര്‍ ദേശം സംഘത്തിനു മന്ത്രിമാരും എംഎല്‍എയും ചേര്‍ന്നു ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ പുലിക്കളിക്കു തുടക്കമാകും.
വിയ്യൂര്‍ യുവജനസംഘം, അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടകസമിതി, സീതാറാം മില്‍ ദേശം, ചക്കാമുക്ക് ദേശം, ശങ്കരംകുളങ്ങര ദേശം പുലിക്കളി ആഘോഷസമിതി, നായ്ക്കനാല്‍ പുലിക്കളി സമാജം, പാട്ടുരായ്ക്കല്‍ ദേശം കായികസാംസ്‌കാരിക സമിതി, വെളിയന്നൂര്‍ ദേശം പുലിക്കളി സമാജം, കുട്ടന്‍കുളങ്ങര എന്നിവയാണ് സംഘങ്ങള്‍. പുലിയിറക്കത്തിനുള്ള ഒരുക്കങ്ങള്‍ ഇന്നലെ രാത്രിയോടെ തുടങ്ങി. നിശ്ചല ദൃശ്യങ്ങളുടെ പണികളും അവസാന ഘട്ടത്തിലാണ്.
ഇക്കുറി പുലിക്കളിക്ക് അമ്പതുലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സും കോര്‍പറേഷന്‍ ഒരുക്കിയിട്ടുണ്ട്. പുലിവരയ്ക്കും ചമയപ്രദര്‍ശനത്തിനും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്കു ട്രോഫിയും കാഷ് പ്രൈസും കോര്‍പറേഷന്റെ ലഹരിവിരുദ്ധ ബോധവത്കരണ പ്ലോട്ടും ഇക്കുറിയുണ്ടാകും
തേക്കിന്‍കാടിന് ചുറ്റും 469 പുലികള്‍, ഇത്തവണ 9 പുലിക്കളി സംഘങ്ങള്‍
