തൃശ്ശൂര്‍: 500 കോടിയുടെ ഇറിഡിയം തട്ടിപ്പില്‍ പ്രതികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലും വ്യാജ രേഖ ചമച്ചതിന് തെളിവ്. നിക്ഷേപകരില്‍ നിന്ന് പിരിച്ച പണം റിസര്‍വ് ബാങ്കില്‍ അടച്ചിട്ടുണ്ടെന്ന വ്യാജരേഖ ചമച്ചു തട്ടിപ്പ് നടത്തി.
പണം കോടികളാക്കി തിരിച്ച് തരാം എന്ന് പറഞ്ഞ് അഞ്ഞൂറോളം കോടി രൂപയാണ് നിക്ഷേപകരില്‍ നിന്ന് ഇവര്‍ സ്വീകരിച്ചത്. എന്നാല്‍ ഇത് തിരികെ നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. അയ്യായിരം രൂപയ്ക്ക് അഞ്ചുകോടി രൂപ വരെ വാഗ്ദാനം നല്‍കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വാങ്ങിയ പണം പോലും തിരികെ ലഭിക്കാതായപ്പോഴാണ് നിക്ഷേപകര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.
കൂടുതല്‍ പരാതികള്‍ ഉയരുമെന്ന ഘട്ടമെത്തിയപ്പോഴാണ് റിസര്‍വ് ബാങ്കിന്റെ വ്യാജ ലെറ്റര്‍ ഹെഡ്്് നിര്‍മിച്ചത്. തങ്ങള്‍ക്ക് തന്ന പണമെല്ലാം ആര്‍ബിഐയില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഇടപാട് തീര്‍ന്ന് കഴിഞ്ഞാല്‍ പണം ആര്‍ബിഐയില്‍ നിന്ന് തിരികെ ലഭിക്കുമെന്ന് ഇടപാടുകാരെ വിശ്വസിപ്പിക്കാന്‍ ആര്‍ബിഐയുടെ തന്നെ വ്യാജ ലെറ്റര്‍ ഹെഡില്‍ നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്.