കൊച്ചി: ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വംവും ജോണി നെല്ലൂര്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്നും, ഘടകകക്ഷികള്‍ക്ക് യു.ഡി.എഫില്‍ നിന്ന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല.നിലവിലുള്ള ഒരു പാര്‍ട്ടിയിലും ചേരില്ലെന്നും ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലര്‍ ദേശീയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചന നടക്കുന്നു. പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നതിന് മുമ്പ് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായേക്കും. മതമേലധ്യക്ഷന്മാര്‍ക്ക് എതിരെ പുതിയ പാര്‍ട്ടി വിമര്‍ശനം ഉന്നയിക്കില്ല. പുതിയ പാര്‍ട്ടിക്ക് ബി.ജെ.പി അടക്കം ആരുമായും അയിത്തമില്ല.കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹം പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
13 ലക്ഷം വരുന്ന കേരളത്തിലെ റബർ കർഷകർ വലിയ പ്രതിസന്ധിയിൽ. നെല്ല് സംഭരണം കഴിഞ്ഞു പണം കിട്ടാതെ നട്ടംതിരിയുകയാണ് നെൽ കർഷകർ എന്നും നെല്ലൂർ പറഞ്ഞു. അധികാരത്തിലെത്തിയാൽ മാത്രമേ ഇത്തരം കാര്യങ്ങളിൽ കാര്യമായ ഇടപെടലുകൾ നടത്താൻ കഴിയും. എല്ലാ ക്രൈസ്തവ സഭകളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും സമുദായങ്ങളിൽ നിന്നും ആളുകൾ പുതിയ പാർട്ടിയിൽ എത്തുമെന്നും നെല്ലൂർ.
മധ്യകേരളത്തിലെ ഒരു ബിഷപ്പിന്റെ ആശിർവാദത്തോടെ ക്രിസ്ത്യൻ പ്രോഗ്രസീവ് പാർട്ടി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനാണ് ജോണി നെല്ലൂർ ശ്രമം നടത്തുന്നത്. എന്നാൽ ഇതുവരെ പേരെടുത്ത നേതാക്കളെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ബിജെപി പ്രവർത്തകരുമായി ചർച്ച നടത്തിയ ശേഷമാണ് ഇത്തരമൊരു നീക്കം ജോണി നെല്ലൂർ നടത്തുന്നത്. പുതിയ പാർട്ടി ബിജെപിയിൽ ചേരാതെ എൻഡിഎയുടെ ഭാഗമാകും.
റബ്ബറിന്റെയും മറ്റു കാർഷിക വിളകളുടെയും വില ഇടിയുന്നതും ലൗ ജിഹാദ് പോലുള്ള വിഷയങ്ങളും മുൻനിർത്തിയാണ് പാർട്ടിയിലേക്ക് ക്രിസ്ത്യൻ സമുദായ അംഗങ്ങളെ എത്തിക്കാൻ ശ്രമിക്കുന്നത്.