തൃശൂര്‍: ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പുനല്‍കുന്ന പദ്ധതികളെക്കുറിച്ചുള്ള അറിവുമായി തേക്കിന്‍കാട് മൈതാനത്തെ എന്റെ കേരളം പ്രദര്‍ശന മേളയില്‍ കെ.എസ്.ഇ.ബിയുടെ പവിലിയന്‍ ശ്രദ്ധേയമായി. വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അറിവുകളും സന്ദര്‍ശകര്‍ക്ക് ഇവിടെ നിന്ന് ലഭിക്കും.
വീട്ടിലെ കറന്റ് പോകുകയോ, വൈദ്യുതി തകരാറുകള്‍ കണ്ടെത്തുകയോ ചെയ്താൽ 9496001912 എന്ന മൊബൈല്‍ നമ്പറില്‍ വിളിച്ചറിയിച്ചാല്‍ മതി. വൈദ്യുതി കമ്പികള്‍ പൊട്ടിയാല്‍ എത്രയും വേഗം തൊട്ടടുത്തുള്ള കെ.എസ്.ഇ.ബി ഓഫീസിലോ 9496010101 നമ്പറിലോ അല്ലെങ്കില് 1912 നമ്പറിലോ അറിയിക്കണം.
സേവനങ്ങള്‍ ഒരു ഫോണ്‍ കോള്‍ അകലത്തില്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണിപ്പോള്‍ കെ.എസ്.ഇ.ബി. ഇതിന് പുറമെ സൂര്യോര്‍ജ്ജ പാനല്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നു. സോളാര്‍ പാനല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇ-കിരണ്‍ എന്ന പേരില്‍ പ്രത്യേക വെബ്‌സൈറ്റും കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.