തൃശൂര്‍: പിണറായി സര്‍ക്കാരിന്റെ പോലീസ് നയത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചു.
പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുതള്ളുമുണ്ടായി.
പിണറായി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ ചോദ്യംചെയ്യുന്ന കോണ്‍ഗ്രസിന്റെ നേതാക്കളെയും, സത്യം വാര്‍ത്തയാക്കുന്ന മാധ്യമപ്രവര്‍ത്തകരെയും, കള്ളക്കേസില്‍ ഉള്‍പ്പെടുത്തി നിശബ്ദരാക്കാന്‍ ശ്രമിക്കുന്നത് ഫാസിസമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളെ ചവിട്ടിമെതിച്ചു കശാപ്പു ചെയ്യുന്ന ഫാസിസ്റ്റ് ഭരണാധികാരിയുടെ മുഖമാണ് പിണറായി വിജയന്റേത്. അഴിമതിയും, അരാജകത്വവും കൊടികുത്തി വാഴുന്ന സംസ്ഥാനമായി കേരളം മാറി. അഞ്ചുവയസ്സു മാത്രമുള്ള പിഞ്ചുകുഞ്ഞിന്റെ അതിക്രൂരമായ കൊലപാതകം, പോലീസ് കുത്തഴിഞ്ഞ രീതിയിലാണെന്നതിന്റെ തെളിവാണ്. കുട്ടികളും സ്ത്രീകളും കാണാതാവുകയും കൊല്ലപ്പെടുകയും ചെയ്യുന്ന കുപ്രസിദ്ധ സംസ്ഥാനങ്ങളുടെ പട്ടികയിലാണിന്ന് കേരളം.
പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ ജില്ലാതല ഉദ്ഘാടനം തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഫ്രാന്‍സിസ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. നേതാക്കളായ ഡോ. നിജി ജസ്റ്റിന്‍, കെ.എച്ച് ഉസ്മാന്‍ ഖാന്‍, സി.ഡി ആന്റസ്, രവി ജോസ് താണിക്കല്‍, രാജന്‍ പല്ലന്‍, സി.ഐ സെബാസ്റ്റ്യന്‍, ജയപ്രകാശ് പൂവ്വത്തിങ്കല്‍, ശ്യാമള മുരളീധരന്‍, ഹാപ്പി മത്തായി, സി.സി ഡേവി, ജെയിംസ് പാലമറ്റം, കെ. ഗോപാലകൃഷ്ണന്‍, പോള്‍സണ്‍ ആലപ്പാട്ട്, അഡ്വ. ജെറോം മഞ്ഞില, സിന്ധു ആന്റോ ചാക്കോള, ബൈജു ബഷീര്‍, മോഹന്‍ ഇമ്മട്ടി എന്നിവര്‍ സംസാരിച്ചു.
,
ജില്ലയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തി. ചാലക്കുടിയില്‍ സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ, അടാട്ട് പി.എ മാധവന്‍, ഒല്ലൂരില്‍ ടി.വി ചന്ദ്രമോഹന്‍, പാണഞ്ചേരിയില്‍ എം.പി വിന്‍സെന്റ്, പാവറട്ടിയില്‍ അനില്‍ അക്കര, കാട്ടൂരില്‍ എം.കെ പോള്‍സണ്‍ മാസ്റ്റര്‍, ഇരിഞ്ഞാലക്കുടയില്‍ എം.പി ജാക്‌സണ്‍, പുതുക്കാട് സുനില്‍ അന്തിക്കാട്, അയ്യന്തോളില്‍ ഐ.പി പോള്‍, വള്ളത്തോള്‍ നഗറില്‍ കെ.ബി ശശികുമാര്‍, വടക്കാഞ്ചേരിയില്‍ രാജേന്ദ്രന്‍ അരങ്ങത്ത്, കടവല്ലൂരില്‍ സി.സി ശ്രീകുമാര്‍, മണലൂരില്‍ ഷാജി കോടങ്കണ്ടത്ത്, കൈപ്പമംഗലത്ത് ജോണ്‍ ഡാനിയല്‍, എറിയാട് എം.കെ അബ്ദുല്‍ സലാം, പരിയാരത്ത് എ. പ്രസാദ്, കൊടുങ്ങലൂരില്‍ സി.എസ് ശ്രീനിവാസ്, നാട്ടികയില്‍ സി.ഒ ജേക്കബ്, അളഗപ്പ നഗറില്‍ അഡ്വ. ജോസഫ് ടാജറ്റ്, ചേര്‍പ്പില്‍ എം.എസ് അനില്‍കുമാര്‍, ചേലക്കരയില്‍ കെ.വി ദാസന്‍, മാളയില്‍ എ.എ അഷ്റഫ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.