തൃശൂര്‍; ലക്ഷങ്ങള്‍ വിലപിടിപ്പുള്ള സാധനസാമഗ്രികള്‍ കൈമാറാത്തതില്‍ പ്രതിഷേധവുമായി ബിനി ടൂറിസ്റ്റ് ഹോം മുന്‍ ലൈസന്‍സി ഓമന അശോകന്‍. കോര്‍പറേഷന്റെ അറിയിപ്പ് പ്രകാരം കഴിഞ്ഞ ദിവസമാണ് സാധനസാമഗ്രികള്‍ കൊണ്ടുപോകാന്‍ മുന്‍ ലൈസന്‍സി എത്തിയത്.
ടൂറിസ്റ്റ് ഹോമിന്റെ അകത്തും പുറത്തുമുള്ള സാധനസാമഗ്രികള്‍ കൊണ്ടുപോകാന്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്ന് മുന്‍ലൈസന്‍സി പറയുന്നു. എന്നാല്‍ കെട്ടിടപരിസരത്തുള്ള ജനറേറ്ററും, ട്രാന്‍സ്‌ഫോര്‍മറും മാത്രം കൊണ്ടുപോകാനാണ് അനുമതി നല്‍കിയത്. അറിയിപ്പില്‍ അവ്യക്തയുണ്ടെന്ന്് മുന്‍ലൈസന്‍സി ആരോപിച്ചു. അറിയിപ്പ് തിരുത്താതെ സാധനസാമഗ്രികള്‍ കൊണ്ടുപോകില്ലെന്ന് വ്യക്തമാക്കിയാണ് മുന്‍ലൈസന്‍സിയായ ഓമന അശോകന്‍ മടങ്ങിയത്.
ബിനി ടൂറിസ്റ്റ് ഹോമിലുള്ള ട്രാന്‍സ്‌ഫോര്‍മറും, ജനറേറ്ററുകളും, എയര്‍കണ്ടീഷണറുകളും, ഫര്‍ണീച്ചറുകള്‍ അടക്കമുള്ള മറ്റു സാമഗ്രികളും തങ്ങളുടേതാണെന്ന് മുന്‍ ലൈസന്‍സി ഓമന അശോകന്‍ പറയുന്നു.
ബിനി ടൂറിസ്റ്റ് ഹോമിനകത്തുള്ള സാധനസാമഗ്രികളെല്ലാം അവിടെത്തന്നെ ഉണ്ടാകുമോ എന്നകാര്യത്തിലും മുന്‍ലൈസന്‍സിക്ക്് സംശയമുണ്ട്്.
മൂന്ന് വര്‍ഷം മുന്‍പാണ് ബിനി ടൂറിസ്റ്റ് ഹോമിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്. കോര്‍പറേഷന്‍ കൗണ്‍സിലിന്റെ അനുവാദമില്ലാതെ ബിനി ടൂറിസ്റ്റ് ഹോം പൊളിച്ചത് വിവാദമായിരുന്നു. ഇവിടെ അനധികൃതമായി നടത്തിയ നിര്‍മ്മാണങ്ങളും, രൂപമാറ്റവും കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും കൗണ്‍സിലും അറിഞ്ഞിരുന്നില്ലെന്നും ആരോപണമുണ്ടായിരുന്നു. നഗരത്തിലെ കണ്ണായ ഭാഗത്തുള്ള ബിനി ടൂറിസ്റ്റ് ഹോം മൂന്ന് വര്‍ഷമായി അടച്ചിട്ടിരിക്കുന്നതുമൂലം കോര്‍പറേഷന് കോടികളാണ് നഷ്ടം.