തൃശൂര്‍: നാലോണ നാളിലെ പുലിക്കളി മഹോത്സവത്തില്‍ ഇതാദ്യമായി ചെരിപ്പിട്ട പുലികളുമായി സീതാറാം മില്‍ ദേശം. പുലിവരയില്‍ തിളങ്ങുന്ന പാദരക്ഷകളുമായി സീതാറാം ദേശത്തിന്റെ 51 പുലികളും ഇറങ്ങും.
പുലികള്‍ക്ക് ഇത്തവണ പാദരക്ഷക്കായുള്ള മെറ്റീരിയല്‍സ് കൊണ്ടുവന്നത് ഡല്‍ഹിയില്‍ നിന്നാണ്. പെണ്‍പുലികളും ഇത്തവണ സീതാറാം ദേശത്തിനായി വേഷമിടും വരയൻപുലി ,പുള്ളിപുലി കരിമ്പുലി, കളര്‍ പുലികള്‍ എന്നിവര്‍ക്ക് അനുയോജ്യമായ പാദരക്ഷകളാണ് ഒരുക്കുന്നതെന്ന് കലാകാരന് പ്രസാദ് തോട്ടപ്പത്ത് പറഞ്ഞു. 11 വര്‍ഷത്തിന് ശേഷമാണ് ഇത്തവണ സീതാറാം ദേശം പുലിക്കളി മഹോത്സവത്തിന് ഇറങ്ങുന്നത്.
ചെരിപ്പിട്ട പുലികളുമായി സീതാറാം മില്‍ ദേശം
