തൃശൂര്‍: പുലിമടയിലെ നിറക്കാഴ്ചകളില്‍ മതിമറന്ന് ജര്‍മന്‍ യുവതി
ബെഹ്‌നാസ് ഘാസി മൊറാഡി. മെയ്യെഴുത്തും, മറ്റ് ഒരുക്കങ്ങളും വിസ്മയജനകമെന്ന് അവര്‍ പറഞ്ഞു. പൂങ്കുന്നം സീതാറം മില്‍ ദേശത്തിന്റെ പുലിമടയിലെ
അവസാനവട്ട ഒരുക്കങ്ങള്‍ അവര്‍ ആശ്ചര്യത്തോടെ നോക്കിക്കണ്ടു. സുഹൃത്തിന്റെ ക്ഷണമനുസരിച്ചാണ് എത്തിയതെന്നും, പുലിമടയിലെ കാഴ്ചകള്‍ സ്വപ്‌നസദൃശ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു.