തൃശൂര്‍: വിവിധ ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി 5 ദിവസത്തെ സംയോജിത ബോധവത്കരണ പരിപാടിയും പ്രദര്‍ശനവും സെപ്റ്റംബര്‍ 25 മുതല്‍ 29 വരെ എം.ജി റോഡിലെ ബ്രഹ്‌മസ്വം ശ്രീശങ്കര ഓഡിറ്റോറിയത്തില്‍ നടക്കും.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ തൃശ്ശൂര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണിത്. വിവിധ ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ച് വിദഗ്ധര്‍ നയിക്കുന്ന ബോധവത്കരണ ക്ലാസുകള്‍, തപാല്‍ വകുപ്പിന്റെ ആധാര്‍ സേവനങ്ങള്‍, വിവിധ കേന്ദ്ര, സംസ്ഥാന വകുപ്പുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍, സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട അപൂര്‍വ്വ ചിത്രങ്ങളുടെ പ്രദര്‍ശനം, വിവിധ ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, കുടുംബശ്രീ വിപണന മേള എന്നിവ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
25ന് രാവിലെ 10 മണിക്ക് ടി.എന്‍ പ്രതാപന്‍ എം.പി ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ഐ.സി.ഡി.എസ്, ബി.എസ്.എന്‍.എല്‍, തപാല്‍ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, നാളികേര വികസന ബോര്‍ഡ്, ജില്ലാ വിമുക്തി മിഷന്‍, കുടുംബശ്രീ, എന്‍.സി.സി/ എന്‍.എസ്.എസ് യൂണിറ്റുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
അഞ്ചു ദിവസത്തെ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
പത്ര സമ്മേളനത്തില്‍ വി. പളനിച്ചാമി ഐ.ഐ.എസ് (അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, സി.ബി.സി കരള-ലക്ഷദ്വീപ് മേഖല), ി പാര്‍വതി ഐ.ഐ.എസ് (ജോയിന്റ് ഡയറക്ടര്‍, സി.ബി.സി കേരള-ലക്ഷദ്വീപ് മേഖല) അബ്ദു മനാഫ്,കെ (ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍, സി.ബി.സി തൃശ്ശൂര്‍) എം. സ്മിതി ((ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍, സി.ബി.സി പാലക്കാട്) എന്നിവര്‍ പങ്കെടുത്തു.