കുന്നംകുളം: അറുപത്തിയഞ്ചാമത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഒരുക്കങ്ങളായി. 17ന് രാവിലെ 7 മുതല്‍ കുന്നംകുളം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ കൗമാരതാരങ്ങളുടെ കുതിപ്പ് തുടങ്ങും.
തുലാമഴ പെയ്യുന്ന സാഹചര്യത്തില്‍ മത്സരസമയത്തില്‍ മാറ്റത്തിന് സാധ്യതയുണ്ട്. . രാവിലെ 6.30 ന് തുടങ്ങി വൈകീട്ട് 3.30ന് അവസാനിക്കുന്ന തരത്തിലായിരിക്കും ക്രമീകരണം. അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാപ്രവചനവുമുണ്ട്.
കായികോത്സവത്തിനോടനുബന്ധിച്ചുള്ള ദീപശിഖാ പ്രയാണം തിങ്കളാഴ്ച രാവിലെ 8.30 ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നിന്ന് തുടങ്ങും. മേയര്‍ എം.കെ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു ദീപശിഖ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യപ്റ്റന്‍ ഐ.എം. വിജയന് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിക്കും.
തുടര്‍ന്ന് വിവിധ സ്‌കൂളുകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരം 5 മണിയോടെ ദീപശിഖ കുന്നംകുളത്ത് എത്തും. 17 ന് രാവിലെ 7 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് വൈകീട്ട് 3.30 ന് കുട്ടികളുടെ മാര്‍ച്ച് പാസ്റ്റും ദീപശിഖ തെളിയിക്കലും ഉദ്ഘാടന സമ്മേളനവും നടക്കും. ഉദ്ഘാടനത്തിനു ശേഷം വിവിധ സ്‌കൂളുകളിലെ കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറും. തുടര്‍ന്ന് കായിക മത്സരങ്ങള്‍ വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് രാത്രി 8.30 ന് അവസാനിക്കും. മറ്റു ദിവസങ്ങളില്‍ രാവിലെ 6.30 ന് മത്സരങ്ങള്‍ ആരംഭിച്ച് വൈകുന്നേരം 8-30 ന് അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്
മത്സരങ്ങളില്‍ 1-ാം സ്ഥാനം ലഭിക്കുന്ന കായിക താരങ്ങള്‍ക്ക് 2,000/ രൂപയും, രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 1,500/ രൂപയും, മൂന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 1,250/ രൂപയും സര്‍ട്ടിഫിക്കറ്റും, മെഡലും നല്‍കുന്നതാണ്. മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്ന ജില്ലകള്‍ക്ക് യഥാക്രമം 2,20,000/ 1,65,000/ 1,10,000/ എന്നിങ്ങനെ സമ്മാനതുക നല്‍കും. ഓരോ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്‍മാരാകുന്ന കുട്ടികള്‍ക്ക് 4 ഗ്രാം സ്വര്‍ണ്ണപതക്കം സമ്മാനമായി നല്‍കും.
കൂടാതെ സംസ്ഥാന റെക്കോഡ് നേടുനന കായിക താരങ്ങള്‍ക്ക് 4,000 രൂപ വച്ച് സമ്മാനതുക നല്‍കും ബെസ്റ്റ് സ്‌കൂള്‍ ഒന്നും, രണ്ടും സ്ഥാനങ്ങള്‍ തുടങ്ങി നാല്‍പ്പതോളം ട്രോഫികള്‍ വിജയികള്‍ക്ക് സമ്മാനമായി നല്‍കും.
20ന് വൈകുന്നേരം 4 മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബീന്ദുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ പാര്‍ലമെന്ററി ദേവസ്വം ബോര്‍ഡ് .കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി അബ്ദുറഹ്‌മാന്‍ സമ്മാനദാനം നിര്‍വഹിക്കും.
സബ്ബ് ജൂനിയര്‍ ബോയിസ് & ഗേള്‍സ് (114) ജൂനിയര്‍ ബോയിസ് & ഗേള്‍സ് (U 17) സീനിയര്‍ ബോയിസ് & ഗേള്‍സ് (U-19) എന്നീ 6 കാറ്റഗറികളിലായി മൂവായിരത്തില്‍പരം കായിക താരങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നു. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോഫ്റ്റ് കണ്‍ട്രി മത്സരങ്ങളും ഉള്‍പ്പെടെ ആകെ 98 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.