ആഞ്ഞടിച്ച് ഗവര്‍ണര്‍
ന്യൂഡല്‍ഹി: തനിയ്ക്കെതിരായ എസ്.എഫ്.ഐയുടെ പ്രതിഷേധസമരത്തില്‍ പോലീസ് കാഴ്ചക്കാരായി മാറിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണെന്നും, പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. പൊലീസ് വാഹനത്തില്‍ അക്രമികളെ കൊണ്ടുവന്നുവെന്നും തിരിച്ച് കൊണ്ടുപോയതും പൊലീസ് വാഹനത്തിലാണെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു.
അക്രമികള്‍ക്കെതിരായ ദുര്‍ബല വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറിന് ഷൂ എറിഞ്ഞവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ ഏതാണെന്നും അദ്ദേഹം ചോദിച്ചു. പൊലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നതെന്നും തിരിച്ച്കൊണ്ടു പോയതെന്നും ആരിഫ് മുഹമ്മദ് ഖാന് ആരോപിച്ചു. കേരളത്തില്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടെന്നും ഗവര്‍ണര്‍ അദ്ദേഹം പറഞ്ഞു.