തൃശ്ശൂർ : വികസിത് ഭാരത് സങ്കല്പ് യാത്ര മുല്ലശ്ശേരി ബ്ലോക്കിലെ മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ പര്യടനം നടത്തി.
പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ നിർവഹിച്ചു.
വിവിധ കേന്ദ്ര പദ്ധതികളിലെ അംഗങ്ങളായി വിജയകരമായ സംരംഭങ്ങൾ നടത്തുന്ന ഗുണഭോക്താക്കളെ ചടങ്ങിൽ ആദരിച്ചു. ഗുണഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
പരിപാടിയുടെ ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു.
നബാർഡ് ഡി.ഡി.എം സെബിൻ ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ, തൃശൂർ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഡയറക്ടർ കൃഷ്ണമോഹൻ, ബി എൽ ബിസി കോർഡിനേറ്റർ ശിഖ എന്നിവർ സംസാരിച്ചു.