തൃശൂര്‍: തേക്കിന്‍കാട് മൈതാനത്ത് പുഷ്‌പോത്സവം ഡിസംബര്‍ 22 മുതല്‍ ജനുവരി 1 വരെ നടത്തും. മൂന്നരയേക്കറില്‍ ഒരുക്കിയ പൂക്കളാണ് ഇത്തവണത്തെ സവിശേഷതയെന്ന്്് ജനറല്‍ കണ്‍വീനര്‍ കെ.രാധാകൃഷ്ണന്‍ .
ട്രിച്ചൂര്‍ അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പുഷ്പമേള 22ന് 4 മണിക്ക് കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. തേക്കിന്‍കാട് മൈതാനത്തിന്റെ വടക്ക് ഭാഗത്ത് നെഹ്‌റുപാര്‍ക്കിന് സമീപമാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
തൃശൂര്‍ കോര്‍പ്പറേഷന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, ജില്ലാ പഞ്ചായത്ത്, കാര്‍ഷിക സര്‍വ്വകലാശാല, കൃഷിവകുപ്പ്, വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വ്വകലാശാല, ചേമ്പര്‍ ഓഫ് കോമേഴ്സ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ വര്‍ഷത്തെ പുഷ്‌പോത്സവം .
ആസ്‌ട്രേലിയ, ജപ്പാന്‍, യുണൈറ്റഡ് കിങ്ങ്ഡം, ഇന്ത്യോനേഷ്യ, തായ്ലന്റ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്നുള്ള ഏറ്റവും പുതിയ, വൈവിധ്യമാര്‍ന്നതുമായ ചെടികളും പൂക്കളം പ്രദര്‍ശനത്തിനുണ്ട്്.
ലില്ലി പില്ലി യൂജിനിയ, യെല്ലോതൂജ, സ്പ്രിംഗ്പ്ലാന്റ് തൂജ ട്വിസ്റ്റഡ്, വാലിസി കാമോ ഫ്‌ളെയ്ജ്, ടെലികോണിയ, ട്രിസ്റ്റഡ് ഡ്രസീന തുടങ്ങി വിവിധതരത്തിലുള്ള വിദേശരാജ്യങ്ങളിലെ ചെടികളുടെ വലിയ ശേഖരവും പ്രദര്‍ശനത്തില്‍ കാണാം. ആയിരത്തില്‍ പരം തരത്തിലുള്ള ചെടികളുടെ വിപുലമായ ശേഖരമാണ് പ്രദര്‍ശിപ്പിക്കുന്നത്. വിവിധ തര ത്തിലുള്ള പുതിയ ടിഷ്യുകള്‍ച്ചറല്‍ പ്ലാന്റുകള്‍, ബോണ്‍സായികള്‍. ഫ്രൂട്ട് പ്ലാന്റുകള്‍. ട്രസീന, അഗ്ലോണിമ പ്ലാന്റുകളും ബ്രസീലിയന്‍ ഗ്രേപ്പ് ഹൈബ്രീഡ്, ശര്‍ക്കരപഴം, അബിയു (ആസ്‌ട്രേലിയ), തായ്വാന്‍, തായ്ലന്റെ എന്നിവിടങ്ങളില്‍ നിന്നുള്ള മാമ്പഴങ്ങള്‍, ബ്രസീലിയന്‍ റെയിന്‍ ഫോറസ്റ്റ് പ്ലം തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ട്.
വിവിധതരത്തിലുള്ള മറ്റു സ്റ്റാളുകളും കുട്ടികളുടെ അമ്യൂസ്‌മെന്റ് പാര്‍ക്കും പ്രദര്‍ശനനഗരിയില്‍ ഒരുക്കിയിട്ടുണ്ട്. കാലത്ത് 9 മണി മുതല്‍ രാത്രി 9 മണിവരെയാണ് പ്രവേശനം. 60 രൂപയാണ് പ്രവേശനഫീസ്. ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യപാസ് നല്‍കി
.