തൃശൂർ: പൊതുജനങ്ങൾക്കും ദീർഘദൂര യാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും ശുദ്ധമായ കുടിവെള്ളം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കടങ്ങോട് ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ച കുടിവെള്ള എടിഎം നാടിന് സമർപ്പിച്ചു. ഒരു രൂപ കോയിൻ ഇട്ടാൽ ഒരു ലിറ്റർ തണുത്ത വെള്ളവും, അഞ്ച് രൂപ കോയിൻ ഇട്ടാൽ അഞ്ചു ലിറ്റർ വെള്ളവും ഏതു സമയവും ലഭ്യമാക്കുന്ന രീതിയിലാണ് വാട്ടർ എടിഎം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജനകീയസൂത്രണ പദ്ധതിയിൽ 5 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിട്ടുള്ളത്.
കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാന പാതയിൽ മരത്തംകോട് ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിന് എതിർ വശത്തായിട്ടാണ് കുടിവെള്ള എടിഎം സ്ഥാപിച്ചിട്ടുള്ളത്.