തൃശൂര്‍: സോഷ്യല്‍ മീഡിയ വഴി തന്നെയും, തന്റെ കുടുംബത്തെയും അപമാനിക്കുന്നവരെ നിയമപരമായും, രാഷ്ട്രീയമായും നേരിടുമെന്ന് ടി.എന്‍.പ്രതാപന്‍.എം.പി അറിയിച്ചു. വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് പിന്നില്‍ കൃത്യമാ ഗൂഢലക്ഷ്യങ്ങളുണ്ട്്. ഇതിനായി പണം നല്‍കി ചില സമൂഹമാധ്യമങ്ങളെ ചിലര്‍ വിലയ്‌ക്കെടുത്തിരിക്കുകയാണ്. ഇതൊന്നും കണ്ട്്് പേടിച്ചോടാന്‍ തയ്യാറല്ല. മതനിരപേക്ഷതയിലൂന്നിയ നിലപാടില്‍ ഉറച്ചുനില്‍ക്കും.
വ്യക്തിഹത്യയിലൂടെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് നീക്കം. പോപ്പുലര്‍ ഫ്രണ്ടും ആര്‍.എസ്.എസും പോലുള്ള സംഘടനകളെ താന്‍ ഭയപ്പെടുന്നില്ല.
എം.പി.ഫണ്ട് വിനിയോഗത്തില്‍ തൃശൂര്‍ പാര്‍ലമെന്റ്് മണ്ഡലത്തിന് രാജ്യത്ത് നാലാം സ്ഥാനമാണുള്ളത്. മണ്ഡലത്തില്‍ എം.പി.ഫണ്ടില്‍ നിന്നും 236 പദ്ധതികള്‍ക്കായി 19.11 കോടി രൂപയുടെ ഭരണാനുമതി കിട്ടിയെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു. തൃശൂര്‍ റെയില്‍വെ സ്റ്റേഷന്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 411 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു.
തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, വടക്കുന്നാഥക്ഷേത്രം, ഇരിങ്ങാലക്കുട ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ലോക്‌സഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്്. വടക്കുന്നാഥക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും, തേക്കിന്‍കാട് മൈതാനത്തിന്റെ നവീകരണത്തിനും 50 കോടിയുടെ വിശദമായ പദ്ധതി രൂപരേഖ കേന്ദ്രസാംസ്‌കാരിക,ടൂറിസം മന്ത്രിക്ക് സമര്‍പ്പിച്ചതായും പ്രതാപന്‍ പറഞ്ഞു.