പി.ബാലചൻ്റെ ഓഫീസിലേക്ക് വൈകീട്ട് ബി.ജെ.പി മാർച്ച് പാർട്ടി രാജി ആവശ്വപ്പെടണം
തൃശൂർ: പി.ബാലചന്ദ്രൻ എം.എൽ.എ രാമായണത്തെയും ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചതായി ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അനീഷ് കുമാർ ആരോപിച്ചു. മതവികാരത്തെ വ്രണപ്പെടു.ത്തുന്ന രീതിയിലാണ് പി ബാലചന്ദ്രൻ പോസ്റ്റ് ചെയ്തത്. രാമായണത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗം വളച്ചൊടിച്ചു കൊണ്ട് മോശമായി ചിത്രീകരിച്ചു പി ബാലചന്ദ്രനെതിരെ സ്പീക്കർക്കും, കമ്മീഷണർക്കും പരാതി നൽകിയതായും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു
മതവികാരം വ്രണപ്പെടുത്തി, മനപ്പൂർവം കലാപം സൃഷ്ട്ടിക്കാനുള്ള ഗൂഡ ശ്രമമാണിത്.
ഇന്ന് വൈകിട്ട് എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തും
എം എൽ എ ആയിരിക്കാൻ പി ബാലചന്ദ്രന് യോഗ്യതയില്ല
അദ്ദേഹം ചെയ്തത് ഭരണഘടനാ ലാംഘനവും നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ് പി ബാലചന്ദ്രനോട് പാർട്ടി രാജി ആവശ്യപ്പെടണം
മത തീവ്രവാദികളെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്നിയമപരമായും സമരാത്മകമായും ബിജെപി മുന്നോട്ട് പോകും ഹൈക്കോടതിയേയും സമീപിക്കും ബാലചന്ദ്രന്റെ ഖേദപ്രകടനം ആത്മാർത്ഥതയില്ലാത്തത് താൽക്കാലികമായി തലയൂരാനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
പി.ബാലചന്ദ്രൻ്റെ വിവാദ ഫെയ്സ് ബുക്ക് പോസ്റ്റിനെ തള്ളി സി.പി.ഐ ജില്ലാ നേതൃത്വം. എം.എൽ.എയ്ക്ക് തെറ്റ് പറ്റിയെന്ന് ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അറിയിച്ചു. എം.എൽ.എയുടേത് പാർട്ടി നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി
ഹ