Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കെജ്രിവാള്‍ അറസ്റ്റില്‍, ഡല്‍ഹിയില്‍ വന്‍സംഘര്‍ഷം

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍. വൈകീട്ട് 8 മണിയോടെ വസതിയിലെത്തി ചോദ്യം ചെയ്തതിന് ശേഷമാണ് ഇ.ഡി കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാജ്യവ്യാപകപ്രക്ഷോഭത്തിന് കോണ്‍ഗ്രസും, ആം ആദ്മി പ്രവര്‍ത്തകരും ആഹ്വാനം ചെയ്തിട്ടുണ്ട്്. അതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി റോഡുകള്‍ ഉപരോധിച്ചു. ആം ആദ്മി പാര്‍ട്ടി എം.എല്‍.എയായ രാഖി ബിര്‍ളയെയും ഇ.ഡി അറസ്റ്റു ചെയ്തിട്ടുണ്ട്.

അറസ്റ്റിനെ ചോദ്യം ചെയ്ത് എ.എ.പി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. ഇന്ന് രാത്രി തന്നെ അടിയന്തരവാദം കേള്‍ക്കാന്‍ ആവശ്യപ്പെടും.
അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിമര്‍ശിച്ച ആം ആദ്മി പാര്‍ട്ടി, അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി. 

Leave a Comment

Your email address will not be published. Required fields are marked *