തൃശൂര്‍: ഓശാനത്തിരുനാള്‍ ദിനത്തില്‍ പ്രാര്‍ത്ഥനയര്‍പ്പിക്കാന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി സേക്രട്ട് ഹാര്‍ട്ട് ലത്തീന്‍ ദേവാലയത്തിലെത്തി.
രാവിലെ നടന്ന ഓശാനപ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. കുരുത്തോലയേന്തി വിശ്വാസികള്‍ക്കൊപ്പം പ്രദക്ഷിണത്തിലും പങ്കാളിയായി.
തുടര്‍ന്ന് ഒരു മണിക്കൂറോളം നീണ്ടു നിന്ന കുര്‍ബാനച്ചടങ്ങിലും പങ്കെടുത്താണ് സുരേഷ്‌ഗോപി മടങ്ങിയത്.