തൃശൂര്‍: പുഴയ്ക്കലില്‍ കാറില്‍ നടത്തിയ എം.ഡി.എം.എ പിടികൂടി. 330 ഗ്രാം എം.ഡി.എം.എയുമായി 2 പേരെയാണ് തൃശ്ശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും, വെസ്റ്റ് പൊലീസും ചേര്‍ന്ന് രാവിലെ പിടികൂടിയത്. കാറില്‍ എം.ഡി.എം.എ കടത്തുകയായിരുന്ന കാസര്‍ഗോഡ് സ്വദേശി നജീബ്, ഗുരുവായൂര്‍ സ്വദേശി ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്.
സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശവുമായി എക്സൈസ് സര്‍ക്കുലര്‍ പുറത്തിറങ്ങി. മേയ് 30 ന് മുന്‍പ് റേഞ്ച് ഇന്‍സ്പെക്ടര്‍മാര്‍ സ്കൂളുകള്‍ സന്ദര്‍ശിക്കാനാണ് നിര്‍ദേശം. ജൂണ്‍ 1 മുതല്‍ മഫ്തി പട്രോളിങും ബൈക്ക് പട്രോളിങും നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
ജൂണ്‍ മാസം മുഴവന്‍ പട്രോളിംഗ് എല്ലാ ദിവസവും സ്കൂള്‍ പരിസരം പൂര്‍ണമായും നിരീക്ഷണത്തിലാക്കും സ്കൂള്‍ പരിസരത്തെ ഇടവഴികള്‍,ഒഴിഞ്ഞ കെട്ടിടങ്ങള്‍, കുറ്റിക്കാടുകള്‍ അടക്കം നിരീക്ഷണത്തിലാക്കും സ്കൂള്‍ കോമ്പൗണ്ടുകളും പരിശോധിക്കും ശൂന്യമായ ശുചിമുറികളും ഒഴിഞ്ഞ കെട്ടിടങ്ങളും പരിശോധിക്കും സ്കൂള്‍ പരിസരത്ത് എത്തുന്ന യുവാക്കളെയും നിരീക്ഷിക്കും അനാവശ്യമായി എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും സ്കൂള്‍ പരിസരത്ത് വാഹന പരിശോധന നടത്തണമെന്നും എക്സൈസ് കമ്മീഷണറുടെ സര്‍ക്കുലര്‍ വിശദമാക്കുന്നത്.