Newsskerala

നവ്യ ഹരിദാസ് മഹിളാമോര്‍ച്ച അധ്യക്ഷ, ഷാജുമോന്‍ വട്ടേക്കാട് എസ് സി മോർച്ച അധ്യക്ഷന്‍

തിരുവനന്തപുരം: സംസ്ഥാന ബിജെപി മോര്‍ച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായി വി മനുപ്രസാദിനെയും മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷയായി നവ്യ ഹരിദാസിനെയും തിരഞ്ഞെടുത്തു. എബിവിപി മുന്‍ സംസ്ഥാന സെക്രട്ടറിയാണ് വി മനുപ്രസാദ്. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ് നവ്യ ഹരിദാസ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.ഒബിസി മോര്‍ച്ചയുടെ അധ്യക്ഷനായി എം പ്രേമന്‍ മാസ്റ്ററേയും എസ് സി മോര്‍ച്ചയുടെ അധ്യക്ഷനായി ഷാജുമോന്‍ വട്ടേക്കാടിനേയും പ്രഖ്യപിച്ചു.മുകുന്ദന്‍ പള്ളിയറായാണ് എസ് ടി മോര്‍ച്ചയുടെ അധ്യക്ഷന്‍.സുമിത് ജോര്‍ജിനെ മൈനോരിറ്റി മോര്‍ച്ചയുടെ അധ്യക്ഷനായും ഷാജി രാഘവനെ കിസ്സാന്‍ മോര്‍ച്ചയുടെ അധ്യക്ഷനായും തീരുമാനിച്ചു.

Leave a Comment

Your email address will not be published. Required fields are marked *