ഓണം ബംപര്‍ കോടിപതി കര്‍ണാടക സ്വദേശി അല്‍ത്താഫിന്
ബെംഗളൂരു: കേരള സര്‍ക്കാരിന്റെ തിരുവോണം ബംപര്‍ ലോട്ടറി 25 കോടി നേടിയത് കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫിന്. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്. മകന്റെയും, മകളുടെയും വിവാഹം നടത്തണമെന്നും, ഇപ്പോള്‍ താമസിക്കുന്ന വാടക വീട് സ്വന്തമാക്കണമെന്നുമാണ് ആഗ്രഹമെന്ന് അൽത്താഫ് പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടെന്നും അല്‍ത്താഫ് അറിയിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ നാഗരാജ് എന്ന വില്‍പനക്കാരനില്‍ നിന്നാണ് അല്‍ത്താഫ് ടിക്കറ്റെടുത്തത്. ഇവിടെ നിന്ന് ഒരു മാസം മുന്‍പാണ് ടിക്കറ്റ് എടുത്തത്. സുല്‍ത്താന്‍ബത്തേരി എം.ജി.ആര്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് അല്‍ത്താഫ് ടിക്കറ്റ എടുത്തത്. ബത്തേരിയില്‍ നിന്ന് നാല്‍പതോളം കിലോമീറ്റര്‍ അകലെയാണ് പാണ്ഡ്യപുര.