തൃശൂര്‍: കോര്‍പ്പറേഷന്‍ സീറോ വേസ്റ്റ് കോര്‍പ്പറേഷന്‍റെ ഭാഗമായും ശുചിത്വമിഷന്‍റെ സുന്ദരനഗരത്തിന്‍റെ ഭാഗമായും നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുകയാണ്. ഇതിന്‍റെ ഭാഗമായി സ്വരാജ് റൗണ്ട് പൂര്‍ണ്ണമായും എം.ഒ. റോഡും ആകാശപ്പാതയുടെ സമീപവും പൂച്ചെടികള്‍ വെച്ചുപിടിപ്പിച്ച് സൗന്ദര്യവല്‍ക്കരണം നടത്തി. പൊതുജനങ്ങള്‍ക്കായി നയന മനോഹാരിത ഉറപ്പുവരുത്തി അവബോധമുണ്ടാക്കുന്നതിന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ച ചെടിച്ചട്ടികളും അനുബന്ധ സാമഗ്രികളും ചില സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കുന്ന നിയമം അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് സാമ്പത്തിക നഷ്ടം ഇവരില്‍ നിന്നും ഈടാക്കുന്നതാണ്. ഇത്തരത്തില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് തെളിവ് സഹിതം കോര്‍പ്പറേഷന്‍ മേയറുടെ ഓഫീസില്‍ ഹാജരാക്കുന്നവരെ ഈ കൗണ്‍സില്‍ ആദരിക്കുന്നതാണ്.