Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

എന്‍.എന്‍. കൃഷ്ണദാസ് മാപ്പ് പറയണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്ത സി.പി.എം നേതാവും മുന്‍ എം.പിയുമായ എന്‍.എന്‍. കൃഷ്ണദാസിന്റെ  നടപടി അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍.
പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി സരിന്‍ നാളെ വിളിച്ചുചേര്‍ത്ത മീറ്റിംഗില്‍ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കുമെങ്കിലും  ബ്രേക്ക് ഫാസ്റ്റ് ബഹിഷ്‌ക്കരിച്ച് പ്രതിഷേധം അറിയിക്കും.
സാക്ഷര കേരളത്തിനു നിരക്കാത്ത രീതിയില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് നടത്തിയ നിലവാരം കുറഞ്ഞതും അസഭ്യം കലര്‍ന്നതുമായ പ്രസ്താവനയിലും പെരുമാറ്റത്തിലും യൂണിയന്‍ സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഹീനമായ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ കൃഷ്ണദാസ് തയാറാകണമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

ഇറച്ചിക്കടയിലെ പട്ടിയെപ്പോലെയാണ് മാധ്യമങ്ങള്‍ അബ്ദുള്‍ ഷുക്കൂറിന്റെ  വീടിനു മുന്നില്‍ കാവല്‍ നിന്നതെന്നായിരുന്നു സി.പി.എം നേതാവും, മുന്‍ എം.പിയുമായ എന്‍.എന്‍. കൃഷ്ണദാസിന്റെ ആക്ഷേപം.

ഷുക്കൂറുമായി പുറത്തിറങ്ങിയ എന്‍.എന്‍.കൃഷ്ണദാസിനോട് പ്രതികരണം തേടിയപ്പോഴായിരുന്നു അധിക്ഷേപ പരാമര്‍ശം. ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടികള്‍ നിന്നത് പോലെ ഷുക്കൂറിന്റെ  വീടിന് മുന്നില്‍ രാവിലെ മുതല്‍ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്നായിരുന്നു പരാമര്‍ശം. ഷുക്കൂറിനെ നിങ്ങള്‍ക്ക് അറിയില്ലെന്നും ഷുക്കൂറിനൊന്നും പറയാനില്ലെന്നും എന്‍.എന്‍. കൃഷ്ണദാസ് പറഞ്ഞു.

വിവാദമായശേഷവും മാധ്യമങ്ങളെ അധിക്ഷേപിച്ചുള്ള പട്ടി  പരാമര്‍ശത്തില്‍ എന്‍.എന്‍. കൃഷ്ണദാസ് ഉറച്ചുനിന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചത് ബോധപൂര്‍വമാണെന്നും,്. തന്റെ ഉറച്ച ബോധ്യത്തിന്റെ  അടിസ്ഥാനത്തിലാണ് അത്തരത്തില്‍ പ്രതികരിച്ചതെന്നും അദ്ദേഹം പിന്നീടും ആവര്‍ത്തിച്ചു.
മാധ്യമങ്ങളെ അധിക്ഷേപിച്ച എന്‍.എന്‍. കൃഷ്ണദാസിനെ ന്യായീകരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തി. നല്ല വിമര്‍ശനത്തിന് നല്ല ഭാഷ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ഗോവിന്ദന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് തന്നെ കിട്ടിക്കൊണ്ടിരിക്കുന്ന ഓരോ പദപ്രയോഗങ്ങളാണ് ഇവയെന്നും ഗോവിന്ദന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *