പത്തനംതിട്ട: കോഴഞ്ചേരി മാരാമണ്‍ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശിനിയായ ദിന്‍ഷയാണ് മരിച്ചത്. സംഭവത്തില്‍ പ്രതി കീഴൂകര സ്വദേശി ജിത്തു പിടിയിലായി. കൊലപാതകത്തിന് പിന്നില്‍ പ്രണയനൈരാശ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. റിസോര്‍ട്ടിലെത്തിയ ജിത്തും ദിന്‍ഷയെ പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 15 മിനിറ്റോളം ഇരുവരും സംസാരിച്ചു. പിന്നാലെ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ദിന്‍ഷയെ കുത്തുകയായിരുന്നു. അഞ്ചോളം കുത്തുകള്‍ ദിന്‍ഷയുടെ ശരീരത്തിലുണ്ടെന്നാണ് വിവരം.












