Newsskerala

റേഷൻ കാർഡിലെ വിവരങ്ങൾ പുതുക്കണം; ഇ.കെ.വൈ.സി പൂർത്തിയാക്കാൻ നിർദ്ദേശം

റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള മരണപ്പെട്ട അംഗങ്ങളെ എത്രയും വേഗം നീക്കം ചെയ്യുന്നതിനും, പ്രവർത്തനരഹിതമായ മൊബൈൽ നമ്പറുകൾ മാറ്റി പുതിയ പ്രവർത്തനക്ഷമമായ മൊബൈൽ നമ്പർ ചേർക്കുന്നതിനുമുള്ള അപേക്ഷകൾ അക്ഷയ കേന്ദ്രം, ജനസേവന കേന്ദ്രം, സിറ്റിസൺ ലോഗിൻ എന്നിവ മുഖേന ഓൺലൈനായി സമർപ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

കൂടാതെ, അനർഹമായി കൈവശം വച്ചിട്ടുള്ള മുൻഗണനാ കാർഡുകൾ (എ.എ.വൈ മഞ്ഞ, പി.എച്ച്.എച്ച് പിങ്ക്) എത്രയും വേഗം പൊതുവിഭാഗത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. മുൻഗണനാ വിഭാഗത്തിൽപ്പെട്ട (എ.എ.വൈ മഞ്ഞ, പി.എച്ച്.എച്ച് പിങ്ക്) എല്ലാ അംഗങ്ങളും ഇ.കെ.വൈ.സി അപ്ഡേഷൻ പൂർത്തിയാക്കേണ്ടതുമാണ്.

റേഷൻ കാർഡ് സംബന്ധമായ സംശയങ്ങൾക്ക് താഴെ പറയുന്ന താലൂക്ക് സപ്ലൈ ഓഫീസുകളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം:

തൃശ്ശൂർ: 9188527382, 0487-2331031, തലപ്പിള്ളി: 9188527385, 04884-232257, കുന്നംകുളം: 9188520762, 04885-296418, ചാവക്കാട്: 9188527384, 0487-2502525, മുകുന്ദപുരം: 9188527381, 0480-2825321, ചാലക്കുടി: 9188527380, 0480-2704300, കൊടുങ്ങല്ലൂർ:  9188527379, 0480-2802374. 

Leave a Comment

Your email address will not be published. Required fields are marked *