Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂര്‍ വെളപ്പായയില്‍ പുല്ലില്‍ നിന്ന് വിഷബാധ, നാല് പശുക്കള്‍ ചത്തു

തൃശൂര്‍: വെളപ്പായ ചൈനബസാറില്‍ വിഷപ്പുല്ല് കഴിച്ച് നാല് പശുക്കള്‍ ചത്തു. വേനല്‍പച്ചയിനത്തിലെ പുല്ലാണ് പശുക്കള്‍ കഴിച്ചത്. വെളപ്പായ സ്വദേശിയായ ക്ഷീരകര്‍ഷകന്‍ രവിയുടെ പശുക്കളാണ് ഇന്നലെ രാത്രിയോടെ  ചത്തത്.

മഞ്ഞുകാലത്ത് പൂവുണ്ടാകുന്ന പുല്ലാണിത്. ഈ പൂക്കളുള്ള പുല്ല് തിന്ന പശുക്കളാണ് ചത്തതെന്ന് പരിശോധനയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം പശുക്കള്‍ ചത്ത സ്ഥലത്തെത്തി പരിശോധന നടത്തി.

ചത്ത പശുക്കളെയും പരിശോധിച്ചു. പശുക്കളുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഷപ്പുല്ലിന്റെ  സാന്നിധ്യം സ്ഥിരീകരിച്ചു. മഞ്ഞുകാലത്ത് പൂവുണ്ടാക്കുന്ന ഇത്തരം വിഷപ്പുല്ലുകള്‍ പശുക്കള്‍ കഴിക്കാതിരിക്കാന്‍ ക്ഷീര കര്‍ഷകര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ അറിയിച്ചു.
പുല്ല് വേഗത്തില്‍ ഉണങ്ങാനായി  മാരകവിഷാംശം അടങ്ങിയ കീടനാശിനി സ്േ്രപ ചെയ്യുന്നത് ഇവിടെ വ്യാപകമാണെന്ന് പറയപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *