തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം.തെരഞ്ഞെടുപ്പ് നടന്ന 28 വാര്‍ഡുകളില്‍ 15 എണ്ണത്തില്‍ എല്‍ഡിഎഫ് വിജയിച്ചു. 12 ഇടത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. ബിജെപിയ്ക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. ഒരു സീറ്റില്‍ എസ്ഡിപിഐയും ഒരിടത്ത് സ്വതന്ത്രനുമാണ് വിജയിച്ചത്. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറയില്‍ എസ്.ഡി.പി.ഐ അട്ടിമറി വിജയം നേടി.
തൃശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷഹര്‍ബാന്‍ 41 വോട്ടിന് വിജയിച്ചു.