Newsskerala

യെമനിലും ഇസ്രയേല്‍ ബോംബാക്രമണം; 35 മരണം

ജറുസലേം: യെമനില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ സനായുടെ വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫില്‍ നടത്തിയ ആക്രമണത്തില്‍ 130 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ 30ന് സനായില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹൂതികളുടെ പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു.

ഇസ്രയേല്‍ ഖത്തറില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് യെമനിലും ആക്രമണമുണ്ടായത്. ഗാസയില്‍ ഇസ്രയേല്‍ ബുധനാഴ്ച നടത്തിയ ആക്രമണത്തില്‍ 30 പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *