തൃശൂര്‍: റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമം. ട്രാക്കില്‍ നിന്ന് തടി കൊണ്ടുള്ള തൂൺ തൂണ്‍ കണ്ടെത്തി. പുലര്‍ച്ചെ 4.55ന കടന്നുപോയ ഗുഡ്‌സ് ട്രെയിന്‍ ട്രാക്കില്‍ വച്ചിരുന്ന തൂണില്‍ തട്ടുകയായിരുന്നു. എന്നാല്‍ ട്രാക്കില്‍ കിടന്നിരുന്ന മരത്തടിയില്‍ ട്രെയിന്‍ തട്ടിയതായാണ് ലോക്കോ പൈലറ്റ് ആര്‍പിഎഫിനെ അറിയിച്ചത് .തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ആണ് സംഭവം.
തുടര്‍ന്ന് ആര്‍പിഎഫ് പരിശോധന നടത്തുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നു.