തൃശൂര്‍: റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമം. ട്രാക്കില്‍ നിന്ന് റെയിൽ പീസ് കണ്ടെത്തി. പുലര്‍ച്ചെ 4.55ന കടന്നുപോയ ഗുഡ്‌സ് ട്രെയിന്‍ ട്രാക്കില്‍ വച്ചിരുന്ന റെയിൽ പീസിൽ തട്ടുകയായിരുന്നു. എന്നാല്‍ ട്രാക്കില്‍ കിടന്നിരുന്ന മരത്തടിയില്‍ ട്രെയിന്‍ തട്ടിയതായാണ് ലോക്കോ പൈലറ്റ് ആര്‍പിഎഫിനെ അറിയിച്ചത് .തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ആണ് സംഭവം.
തുടര്‍ന്ന് ആര്‍പിഎഫ് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് പാളത്തില്‍ ഉണ്ടായിരുന്നത് റെയിൽ പീസ് ആണെന്ന് വ്യക്തമായത്. തൃശ്ശൂർ റെയിൽവേ സ്‌റ്റേഷൻ്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ തെക്ക് ഭാഗം Km 33/400-500 ട്രാക്കിലാണ് റെയിൽ പീസ് കണ്ടെത്തിയത്. ഒരറ്റം ട്രാക്കിൽ കയറ്റി വെച്ചിട്ടുള്ളതും ആയതിൽ ഗുഡ്സ് ട്രെയിൻ കയറിയ സമയം റെയിൽ പീസ് തെന്നി താഴേക്കു വീണു. ട്രാക്കിൽ സ്ക്രാച്ച് സംഭവിച്ചിട്ടുണ്ട്. ട്രെയിനിനു കെടുപാടുകൾ സംഭവിച്ചിട്ടില്ല.