തൃശൂർ : ആഗോള കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു.
ലോക സമാധനത്തിനും സമൂഹ നന്മയ്ക്കും സർവോപരി പാവങ്ങൾക്കും വേണ്ടി നിരന്തരം പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്ത മഹാ വ്യക്തിത്വമായിരുന്നു ഫ്രാൻസിസ് പാപ്പയുടേതെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. ജോസഫ് ടാജറ്റ് അനുസ്മരിച്ചു.
മാർപ്പാപ്പയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി വരും ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കോൺഗ്രസിൻ്റെ നിയോജക മണ്ഡലം നേതൃത്വ യോഗങ്ങളും മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചതായും അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.