കൊച്ചി: പഹല്‍ഗാം ആക്രമണത്തില്‍ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവന്‍ ഭീകരരേയും പിടികൂടും. കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ കൊടുക്കും. ഭീകരവാദികള്‍ക്കും അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും തിരിച്ചടി നല്‍കും. ഭീകരര്‍ക്ക് സങ്കല്പ്പിക്കാന് കഴിയുന്നതിലും അപ്പുറമുള്ള ശിക്ഷ നല്‍കും. ഇന്ത്യയുടെ സമാധാനം തകര്‍ക്കാന്‍ ഭീകര്‍ക്ക് കഴിയില്ല. എന്തു മാര്‍ഗം വേണോ അതെല്ലാം സ്വീകരിക്കുമെന്നും പ്രധാനമന്ത്രി. ബിഹാര്‍ മധുബനിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു . അതേസമയം, പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. പാക്കിസ്ഥാന് സര്‍ക്കാരിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയില്‍ വിലക്കി. അട്ടാരി അതിര്‍ത്തിയിലെ ബീറ്റിങ് റിട്രീറ്റ് നിര്‍ത്താനും ഇന്ത്യ തീരുമാനിച്ചു. പഹല്‍ഗാം ഭീകരാക്രമണം വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം വൈകിട്ട് നടക്കും. ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രിയും പങ്കെടുക്കും.
കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ കൊടുക്കും : പ്രധാനമന്ത്രി
