കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചു, കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
അന്വേഷണവുമായി സഹകരിക്കണം. കേരളം വിട്ടു പുറത്തു പോകരുത്. ഏഴുദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗത്തിനു മുന്നില്‍ ഹാജരാകണം എന്നും കോടതി നിര്‍ദേശിച്ചു.സമ്മാനമായി ലഭിച്ച വസ്തു പുലി പല്ല് എന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കില്‍ ഉപയോഗിക്കിലായിരുന്നു എന്ന് വേടന്‍ കോടതിയെ അറിയിച്ചു.
അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും, രാജ്യം വിട്ട് പോകില്ലെന്നും, .പാസ്സ് പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറെന്നും വേടന്‍ കോടതിയെ അറിയിച്ചു. പുലിപ്പല്ലെന്ന് വനം വകുപ്പ് പറയുന്നത് അല്ലാതെ ശാസ്ത്രീയമായ തെളിവ് ഒന്നുമില്ല. തൊണ്ടിമുതല്‍ കണ്ടെടുത്തിട്ടുണ്ട്. വനം വകുപ്പ് കസ്റ്റഡിക്കായി അപേക്ഷ നല്‍കിയിട്ടില്ല. അതിനാല്‍ ജാമ്യം നല്‍കണമെന്നും വേടന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് വനം വകുപ്പ് രംഗത്തെത്തി. രാജ്യം വിട്ട് പോകാനും, തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് വനംവകുപ്പ് ചൂണ്ടിക്കാട്ടി. വേടന്റെ മാനേജരെ ചോദ്യം ചെയ്യണം. അവരാണ് പരിപാടികള്‍ നോക്കുന്നത്. അവരെ ചോദ്യം ചെയ്താല്‍ മാത്രമേ ഉറവിടം അറിയാന്‍ സാധിക്കു. രഞ്ജിത് കുമ്പിടി എന്നയാളാണ് മാല നല്‍കിയതെന്ന് പറയുന്നു. എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ലെന്ന് വനം വകുപ്പ് അറിയിച്ചു.
ഒരു സാധാരണക്കാരന്‍ എങ്ങനയാണ് പുല്ലിപ്പല്ല്്് കണ്ടാല്‍ തിരിച്ചറിയാന്‍ ആകുവാ എന്ന് വേടന്‍ ചോദിച്ചു. സമ്മാനമായി ലഭിച്ചപ്പോള്‍ വാങ്ങിയതാണ്. മൃഗവേട്ട നിലനില്‍ക്കില്ലെന്നും വേടന്റെ അഭിഭാഷകന്‍ പറഞ്ഞു.