കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന്്് നാല് പേര് ശ്വാസം മുട്ടി മരിച്ചതായി റിപ്പോര്‍ട്ട്്. യു.പി.എസ് റൂമില്‍ നിന്ന്്് രാത്രി എട്ട് മണിയോടെയാണ് പുക ഉയര്‍ന്നത്. വയനാട് കോട്ടപ്പടി സ്വദേശി മരിച്ചത് അത്യാഹിത വിഭാഗത്തില്‍ നിന്ന് മാറ്റുന്നതിനിടയിലായിരുന്നു. 34 പേരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. സി.ടി സ്കാനര്‍ റൂമിനോടുബന്ധിച്ചാണ് പൊട്ടിത്തെറി ഉണ്ടായത് തുടര്‍ന്ന് പുക ഉയരുകയായിരുന്നു. മൂന്ന് പേര് മരിച്ചതായി ടി.സിദ്ദിഖ് എം.എല്‍.എ അറിയിച്ചു.
പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗം സീല്‍ ചെയ്തിട്ടുണ്ട്്. പുക ഉയര്‍ന്നത് പുതിയ കെട്ടിടത്തിലെ യു.പി.എസ് മുറിയില്‍ നിന്നായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക: നാല് പേര് ശ്വാസം മുട്ടി മരിച്ചു
