Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ബിന്ദുവിന് നാടിന്റെ കണ്ണീരാഞ്ജലി, ഒരു നോക്കുകാണാന്‍ ആയിരങ്ങള്‍

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ പണിതീരാത്ത വീട്ടില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍. അലമുറയിട്ട് ബിന്ദുവിന്റെ ഉറ്റവരും, ഉടയവരും. സിസ്റ്റത്തിന്റെ ബലിയാടായ ബിന്ദുവിനെ അവസാനമായി ഒരു നോക്കുകാണാന്‍ ജനം ഒഴുകിയെത്തി.
രോഗബാധിതയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ബിന്ദു. കഴുത്തിന് കലശലായ വേദനയെത്തുടര്‍ന്ന് മകളും അവസാനവര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിയായ നവമിയെ കഴിഞ്ഞ ഒന്നിനാണു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ മകളെ കുളിപ്പിച്ച് വാര്‍ഡിലാക്കിയശേഷം മാതാവ് ബിന്ദു കുളിക്കാനായി പോയപ്പോഴായിരുന്നു കെട്ടിടം തകര്‍ന്നു വന്‍ അപകടമുണ്ടായത്.

തലയോലപ്പറമ്പ് ഉമ്മാംകുന്നില്‍ പണിതീരാത്ത വീട്ടിലാണ് നിര്‍ധന കുടുംബം താമസിക്കുന്നത്. ഭര്‍ത്താവ് വിശ്രുതനും മക്കളായ നവനീത്, നവമി എന്നിവര്‍ക്ക് പുറമെ 90 കാരിയായ അമ്മ സീതാലക്ഷ്മിയും ബിന്ദുവിന്റെ സംരക്ഷണയിലായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *