തൃശൂര്‍: അന്‍പത് പതിറ്റാണ്ടിലേറെക്കാലം കല്‍ദായ സഭയെ നയിച്ച വലിയ ഇടയന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത (85) കാലം ചെയ്തു. ഇന്ന് രാവിലെ 9.58നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്് തൃശൂര്‍ സണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇരുപത്തിയെട്ടാം വയസിലാണ് മാര്‍ അപ്രേം മെത്രാപ്പൊലീത്തയായത്.
കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യയിലെ മെത്രാപ്പൊലീത്തയായി ഏറെക്കാലം ഡോ. മാര്‍ അപ്രേം സേവനമനുഷ്ഠിച്ചു. നിലവില്‍ പദവി ഒഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു.
1968-ല്‍ ബാഗ്ദാദില്‍ വെച്ചാണ് അദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. തൃശൂരിലായിരുന്നു സഭയുടെ ആസ്ഥാനം. പൊതുസമൂഹത്തില്‍ ഏറെ സ്വീകാര്യതയുണ്ടായിരുന്ന ഇടയന്‍ കൂടിയായിരുന്നു മാര്‍ അപ്രേം.
തൃശൂരിലെ ആധ്യാത്മിക യോഗങ്ങളിലും, കലാ,സാംസ്‌കാരിക സദസ്സുകളിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
സണ്‍ ആശുപത്രിയില്‍ സീനിയര്‍ നെഫ്രോളജിസ്റ്റ് ഡോ. ടി.ടി. പോളിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് തിരുമേനിയുടെ ചികിത്സക്ക് നേതൃത്വം നല്‍കിയിരുന്നത്. തിരുമേനിയുടെ ശാരീരിക അവസ്ഥ ദുര്‍ബലമാണെന്നും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ട് പള്ളികളില്‍ വിശ്വാസികളെ അറിയിക്കുന്നതിനായി മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ ബുള്ളറ്റിന്‍ ജൂലൈ 5ന് ഇറങ്ങിയിരുന്നു.